അതുല്‍ ശശിധരന്‍ അക്കൗണ്ട് നമ്പർ: 67145631183 IFSC CODE: SBIN 0070812 SBI ചെറുപുഴ ബ്രാഞ്ച്
കണ്ണൂര്: തലശ്ശേരി ബ്രണ്ണൻ കോളേജിലെ എല്ലാവരുടേയും പ്രിയങ്കരനായിരുന്ന വിദ്യാർത്ഥി പ്രവർത്തകനായിരുന്നു അതുൽ ശശിധരൻ. സംഘാടകൻ, എല്ലാവരുടേയും കൂട്ടുകാരൻ, സർവകലാശാലാ യൂണിയൻ കൗൺസിലർ. കാമ്പസിൽ നിന്നുതന്നെ ജീവിതപങ്കാളിയേയും കണ്ടെത്തി. പഠനത്തിന് ശേഷം ജ്വല്ലറി തൊഴിലാളിയായി. നാലരയും ഒന്നരയും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളും ഭാര്യയും അമ്മയും രണ്ട് സഹോദരിമാരുമുള്ള കുടുംബത്തിന്റെ ആശ്രയമായി. കൊച്ചുകൊച്ച് സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെയായി ജീവിതം ഒഴുകിക്കൊണ്ടിരുന്നതിടയിലാണ് അതുലിനെ രോഗം കീഴടക്കിയത്.
രണ്ട് വൃക്കകളുടേയും പ്രവർത്തനം തകരാറിലായ അതുൽ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അടിയന്തിരമായി വൃക്ക മാറ്റിവച്ചാലേ അതുലിന്റെ ജീവൻ രക്ഷിക്കാനാകൂ എന്ന് ഡോക്ടർമാർ ഉറപ്പിച്ചു. തുടർച്ചയായ ഡയാലിസിസ് കൊണ്ടാണ് ഇപ്പോൾ അതുലിന്റെ ജീവർ പിടിച്ചുനിർത്തുന്നത്. വൃക്ക നൽകാൻ അമ്മ തയ്യാറാണ്. പക്ഷേ ശസ്ത്രക്രിയക്കും തുടർചികിത്സക്കുമായി ഇരുപത് ലക്ഷത്തോളം രൂപ വേണം. അത് അതുലിന്റെ കുടുംബത്തിന് താങ്ങാവുന്നതിനും എത്രയോ ഇരട്ടി മേലെയുള്ള തുകയാണ്. എത്രയും പെട്ടെന്ന് ശസ്ത്ക്രിയ നടത്തണമെന്ന് ഡോക്ടർമാർ കഴിഞ്ഞ ദിവസം ആവർത്തിച്ച് അറിയിക്കുകയും ചെയ്തു. മാസങ്ങൾ നീണ്ട ചികിത്സ ഉണ്ടാക്കിയ സാമ്പത്തിക ബാധ്യത കൊണ്ടുതന്നെ വലയുകയാണ് അതുലിന്റെ കുടുംബം.
ബ്രണ്ണൻ കോളേജിലെ അതുലിന്റെ സഹപാഠികളും അധ്യാപകരും ചേർന്ന് മൂന്ന് ലക്ഷത്തോളം രൂപ സ്വരൂപിച്ചിട്ടുണ്ട്. സ്വദേശത്തും വിദേശത്തുമുള്ള സുഹൃത്തുക്കളും സഹപാഠികളും അധ്യാപകരും അവരുടെ പ്രിയപ്പെട്ടവനെ ജീവിതത്തിലേക്ക് തിരിച്ചുപിടിക്കാൻ ആവുംവിധമെല്ലാം പരിശ്രമിക്കുന്നുണ്ട്. പക്ഷേ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഇരുപത് ലക്ഷം രൂപ ഉണ്ടാക്കാൻ അവർക്ക് സുമനസ്സുകളുടെ സഹായം കൂടി വേണം. എസ്ബിഐയുടെ ചെറുപുഴ ബ്രാഞ്ചിൽ അതുലിന് വേണ്ടി കൈകോർത്തവർ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
കുറച്ചുപേർ കൂടി അതുലിനെ സഹായിക്കാൻ തയ്യാറായാൽ പഴയ വിദ്യാർത്ഥിനേതാവിന്റെ അതേ ചുറുചുറുക്കോടെ തന്നെ അതുൽ ഇപ്പോൾ കടന്നു പോകുന്ന മോശം കാലത്തെയും മറികടക്കും എന്ന് സുഹൃത്തുക്കൾക്ക് ഉറപ്പാണ്. അതുലിന്റെ സ്വപ്നങ്ങളെ തിരിച്ചൊന്ന് പിടിക്കാൻ ഒരു വിരൽ താങ്ങെങ്കിലും നീട്ടാൻ സന്മനസ്സുകൾ തയ്യാറാകുമെന്നും. അത് ചെയ്താൽ അതുൽ ശശിധരൻ എന്ന നന്മ നിറഞ്ഞ ചെറുപ്പക്കാരൻ മാത്രമല്ല അവന് ചുറ്റുമുള്ള ഒരു പാട് ജീവിതങ്ങളിലും ഒരു വെളിച്ചം കെടാതെ ബാക്കിയാവും.
അതുലിന്റെ അക്കൗണ്ട് നമ്പര്
അതുല് ശശിധരന്
അക്കൗണ്ട് നമ്പർ: 67145631183
IFSC CODE: SBIN 0070812
SBI ചെറുപുഴ ബ്രാഞ്ച്
