അലുമിനിയം പാത്രത്തില്‍ ഇരുന്ന് ഇരുകൈകൊണ്ടും തുഴഞ്ഞ്  അവിടെനിന്ന് പുഴ കടന്ന് സ്കൂളിലെത്തും. തിരിച്ച് സ്കൂളില്‍നിന്ന് വരുമ്പോഴും പുഴ കടക്കുന്നത് ഇങ്ങനെ തന്നെ. 

ദിസ്പൂര്‍: സ്കൂളിലേക്ക് പോകാന്‍ ജീവന്‍ പണയം വെച്ചാണ് ആസ്സാമിലെ ബിശ്വനാഥ് ജില്ലയിലെ കുട്ടികള്‍ യാത്ര ചെയ്യുന്നത്. അലുമിനിയം പാത്രത്തിലാണ് കുട്ടികള്‍ പുഴ കടക്കുന്നത്. സൂത്തിയ ഗ്രാമത്തിലെ കുട്ടികളാണ് സ്കൂളില്‍ പോകാന്‍ പുഴ കടക്കാന്‍ അലുമിനിയം പാത്രങ്ങള്‍ ഉപയോഗിക്കുന്നത്. ഇവിടെ പാലമോ തോണിയോ ഇല്ല. സ്കൂള്‍ ബാഗിനൊപ്പം അലുമിനിയം പാത്രവുമെടുത്താണ് അവര്‍ പുഴയുടെ തീരത്തെത്തുക.

അലുമിനിയം പാത്രത്തില്‍ ഇരുന്ന് ഇരുകൈകൊണ്ടും തുഴഞ്ഞ് അവിടെനിന്ന് പുഴ കടന്ന് സ്കൂളിലെത്തും. തിരിച്ച് സ്കൂളില്‍നിന്ന് വരുമ്പോഴും പുഴ കടക്കുന്നത് ഇങ്ങനെ തന്നെ. തോണിയ്ക്ക് സമാനമായി വാഴത്തണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചതിലാണ് ഇവര്‍ നേരത്തേ പുഴ കടന്നിരുന്നത്.

കുട്ടികള്‍ ഇങ്ങനെ പുഴ കടക്കുന്നത് ഭതന്നെ ഭയപ്പെടുത്തുന്നുണ്ടെന്ന് അധ്യാപകന്‍ ജെ ദാസ് പറഞ്ഞു. വിഡീയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നാണക്കേട് തോനുന്നുവെന്ന് ബിജെപി ജനപ്രതിനിധി പ്രമോദ് ബൊര്‍തകുര്‍ പറഞ്ഞു. ഈ പ്രദേശത്തെ ജനപ്രതിനിധിയാണ് ബിശ്വാസ്.

Scroll to load tweet…