ഇടുക്കി: കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കടത്തി. ദേവികുളം ഓടിക്ക ഡിവിഷനില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. വനപാലകര്‍ സംഭവം ഒളിപ്പിച്ചു. തെയില തോട്ടത്തില്‍ ജോലിക്ക് പോയ തൊഴിലാളികളാണ് കാട്ടുപോത്തിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. തലയും ശരീര അവശിഷ്ടങ്ങളും മാത്രം ഉപേക്ഷിച്ച നിലയിലായിരുന്നു.

തൊഴിലാളികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്നെത്തിയ വനപാലകര്‍ പോലീസ് നായയെ ഉപയോഗിച്ച് പരിശോധനങ്ങള്‍ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ബുധനാഴ്ച രാത്രിയില്‍ തെയില തോട്ടത്തില്‍ വെടിയൊച്ച കേട്ടതായി തൊഴിലാളികള്‍ വനപാലകരെ അറിയിച്ചിരുന്നു. എന്നാല്‍ സംഭവം പുറത്തറിയിക്കാതെ വനപാലകര്‍ ഒളിപ്പിച്ചു വെച്ചിരിക്കുകയാണെന്ന് ആരോപണമുയരുന്നുണ്ട്.