പ്യോംഗ്യാംഗ്: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ ഭ്രാന്തമായി പ്രതികരിക്കുന്ന വ്യക്തിയല്ലെന്നും മറിച്ച് യുക്തിപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന ആളെന്നും അമരിക്കന്‍ ഇന്‍റലിജന്‍സ് ഏജന്‍സി. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്, കിം ജോംഗ് ഉന്നിനെ ഭ്രാന്തനായ മനുഷ്യന്‍ എന്ന് വിളിച്ച് ദിവസങ്ങള്‍ കഴിഞ്ഞതേയുള്ളു. തുടര്‍ന്നാണ് കിം ജോംഗിനെ പുകഴ്ത്തി സിഐഎ രംഗത്ത് എത്തിയത്.

ഭരണം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടു പോകാനായി വ്യക്തമായ ലക്ഷ്യങ്ങള്‍ ഉള്ള വ്യക്തിയാണ് കിം ജോംഗ് ഉന്‍ എന്ന് സിഐഎയിലെ ഉന്നത ഉദ്ദോഗ്യസ്ഥര്‍ പറഞ്ഞെന്നാണ് ഒരു അന്താരാഷ്ട്ര മാധ്യമം വ്യക്തമാക്കുന്നത്. കിം ചെയ്യുന്ന കാര്യങ്ങള്‍ക്ക് പിറകില്‍ വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്ന് സിഐഎ യുടെ കൊറിയ മിഷന്‍ കേന്ദ്രം ഡെപ്യൂട്ടി അസിസ്ന്‍ററ് യോങ്ങ് സുക് ലീ പറയുന്നു. അതേസമയം ഉത്തര കൊറിയന്‍ ഉപദ്വീപില്‍ യുദ്ധം കാണാന്‍ ആഗ്രഹിക്കുന്ന അവസാന ആളും കിം ആണെന്ന് യോങ്ങ് വ്യക്തമാക്കി.