അമേരിക്കയുടെ ഏകപക്ഷീയ നിലപാട് അംഗീകരിക്കില്ലെന്ന് വടക്കൻ കൊറിയ

വടക്കൻ കൊറിയ പ്രസിഡന്റ് കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച മാറ്റിവെയ്ക്കുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ആണവ നിരായുധീകരണത്തിന് അമേരിക്ക മുന്നോട്ടുവച്ച കർശന വ്യവസ്ഥകളാണ് തർക്കത്തിന് കാരണം. കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി തെക്കൻ കൊറിയൻ പ്രസിഡന്‍റ് മൂൺ ജെ ഇൻ ട്രംപിനെ കണ്ടിരുന്നു. അതിനു ശേഷമാണ് ട്രംപിന്‍റെ നിലപാട് മാറ്റമെന്നതും ശ്രദ്ധേയമാണ്. അമേരിക്കയുടെ ഏകപക്ഷീയ നിലപാട് അംഗീകരിക്കില്ലെന്ന് വടക്കൻ കൊറിയ വ്യക്തമാക്കിയിരുന്നു. സിംഗപൂരിൽ അടുത്തമാസം 12നാണ് ട്രംപ് കിം കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്.