രാജകുമാരിയിലെ കിന്‍ഫ്ര അപ്പാല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു
ഇടുക്കി: നിർമാണം പൂർത്തിയാക്കി ആറുവർഷത്തിനുശേഷം ഇടുക്കി രാജകുമാരിയിലെ കിന്ഫ്ര അപ്പാരല്പാർക്ക് പ്രവർത്തനം തുടങ്ങി. മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്തു. രണ്ടായിരത്തിപതിനൊന്നില് വ്യവസായവകുപ്പാണ് എഴുപത്തിരണ്ടായിരം സ്ക്വയർഫീറ്റില് അപ്പാരല്പാർക്കിന്റെ നിർമാണോദ്ഘാടനം നടത്തിയത്.
കെട്ടിടം നിർമ്മിച്ച ശേഷം വസ്ത്ര നിർമ്മാണവുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ തുടങ്ങാൻ വാടകക്ക് നൽകാനായിരുന്നു തീരുമാനം. ആറുകോടിരൂപയാണ് ഇതിനായി വകയിരുത്തിയത്. ഒരുവർഷത്തിനകംതന്നെ കെട്ടിടം തയാറായെങ്കിലും തുടർ നടപടികളൊന്നും നടന്നില്ല.
ഇതിനെതിരെ ശക്തമായ പ്രതിഷേധവും ഉയർന്നുവന്നിരുന്നു. കോട്ടൺബ്ലോസം ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്. എന്ന കന്പനിയാണ് ഇപ്പോള് കെട്ടിടം ലേലത്തിനെടുത്തിരിക്കുന്നത്. ടീഷർട്ട് നിർമാണയൂണിറ്റാണ് ഇവിടെ ആരംഭിക്കുക. ആദ്യഘട്ടത്തില് നാട്ടുകാരായ നൂറോളം സ്ത്രീകള്ക്ക് ഇതുവഴി തൊഴില്ലഭിക്കുമെന്നാണ് പ്രതീക്ഷ.
