ആന്ധ്രപ്രദേശിനെ വിഭജിച്ചതിൽ പ്രതിഷേധിച്ച് 2014 ലാണ് കിരണ്‍ കുമാര്‍ റെഡ്ഡി കോണ്‍ഗ്രസ് വിട്ടത്
ദില്ലി: ആന്ധ്രാദൗത്യത്തിൽ ഉമ്മന് ചാണ്ടിക്ക് ആദ്യനേട്ടം. മുന് മുഖ്യമന്ത്രി കിരണ്കുമാര് റെഡ്ഢി കോണ്ഗ്രസിൽ തിരികെയെത്തി. അതേ സമയം ആന്ധ്ര വിഭജനത്തിൽ പ്രതിഷേധിച്ച് റെഡ്ഢിക്കൊപ്പം പാര്ട്ടി വിട്ട നേതാക്കളാരും കോണ്ഗ്രസിലേയ്ക്ക് തിരികെ വന്നിട്ടില്ല.
കിരൺ കുമാർ റെഡ്ഡിയെ തിരികെയെത്തിക്കാൻ രണ്ട് മാസത്തിലധികമായി ആന്ധ്രയിലെ കോണ്ഗ്രസ് നേതാക്കള് നടത്തുന്ന ശ്രമം എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി ഉമ്മന് ചാണ്ടി എത്തിയതോടെയാണ് ഊര്ജിതമായത്. ഉമ്മൻചാണ്ടി മധ്യസ്ഥനായുള്ള അനുനയനീക്കങ്ങൾക്കൊടുവിലാണ് കിരണ് കുമാര് റെഡ്ഢി ദില്ലിയിലെത്തി രാഹുൽ ഗാന്ധിയെ കണ്ട് കോണ്ഗ്രസിൽ തിരികെ ചേര്ന്നത് . ഉപാധികളില്ലാതെയാണ് മടങ്ങിവരവെന്ന് പറയുന്നുണ്ടെങ്കിലും ദേശീയതലത്തിൽ ഒരു പദവി കിരണ്കുമാര് ആവശ്യപ്പെട്ടെന്നാണ് സൂചന
വൈ.എസ്.ആര് കോണ്ഗ്രസ് നേതാവ് ജഗൻ മോഹൻ റെഢ്ഢിയെ മടക്കി കൊണ്ടുവരുന്ന കാര്യം നേതൃത്വം തീരുമാനിക്കട്ടേയെന്നാണ് കിരൺ കുമാറിന്റെ പ്രതികരണം. കിരണ്കുമാർ റെഡ്ഢിയുടെ മടങ്ങിവരവ് കോണ്ഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
ആന്ധ്രപ്രദേശിനെ വിഭജിച്ചതിൽ പ്രതിഷേധിച്ച് 2014 ലാണ് കിരണ് കുമാര് റെഡ്ഡി കോണ്ഗ്രസ് വിട്ടത്. സമൈക്യആന്ധ്ര എന്ന പാര്ട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിൽ മൽസരിച്ചെങ്കിലും ബഹുഭൂരിപക്ഷം സ്ഥാനാര്ഥികൾക്കും കെട്ടി വച്ച കാശ് നഷ്ടപ്പെട്ടു.
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള നാല് വർഷം അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല. അദ്ദേഹത്തിന്റെ സഹോദരൻ അടുത്തിടെ ടിഡിപിയിൽ ചേർന്നതും വാർത്തയായിരുന്നു. മുന് മുഖ്യമന്ത്രി പാര്ട്ടിയിൽ തിരികെയെത്തുന്നതോടെ അദ്ദേഹത്തോടൊപ്പം പാര്ട്ടി വിട്ടവരും മടങ്ങിയെത്തുമെന്നാണ് കോണ്ഗ്രസ് പ്രതീക്ഷിക്കുന്നത്.
