പുതുച്ചേരി: മുന്‍ ഐ പി എസ് ഉദ്യോഗസ്ഥ കിരണ്‍ ബേദിയെ കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ലഫ്റ്റനന്റ് ഗവര്‍ണറായി രാഷ്ട്രപതി നിയമിച്ചു. ഇന്ത്യയിലെ ആദ്യ വനിത ഐ പി എസ് ഉദ്യോഗസ്ഥയായ കിരണ്‍ ബേദി കഴിഞ്ഞ വര്‍ഷം നടന്ന ദില്ലി നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ബി ജെ പിയില്‍ ചേര്‍ന്നിരുന്നു. കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ദില്ലിയില്‍ തെരഞ്ഞെടുപ്പിന് നേരിട്ടെങ്കിലും ബി ജെ പി വന്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു. തിഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറലായിരിക്കെ ബേദി നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഡി എം കെ - കോണ്‍ഗ്രസ് സഖ്യം പുതുച്ചേരിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാരിക്കെയാണ് പുതിയ ലഫ്റ്റനന്റ് ഗവര്‍ണറെ നിയമിച്ചത്. പുതുച്ചേരിയില്‍ ഡി എം കെ - കോണ്‍ഗ്രസ് സഖ്യം പതിനേഴ് സീറ്റ് നേടിയിരുന്നു. 30 സീറ്റുള്ള പുതുച്ചേരി നിമയസഭയില്‍ പതിനഞ്ച് സീറ്റ് കോണ്‍ഗ്രസും, രണ്ടു സീറ്റ് ഡി എം കെയും നേടിയിരുന്നു.