തിരുവല്ല: ചെങ്ങന്നൂർ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. രാവിലെ ഒൻപത് മണി മുതൽ പത്ത് മണിവരെ മൃതദേഹം തിരുവനന്തപുരം വിജെടി ഹാളിൽ പൊതുദര്‍ശനത്തിന് വക്കും. സാമൂഹിക രാഷ്ട്രീയ രംഗതതെ പ്രമുഖരും പാര്‍ട്ടി പ്രവര്‍ത്തകരും അന്തിമോപചാരം അര്‍പ്പിക്കാന‍് എത്തും. പത്ത് മണിക്ക് ശേഷം മൃതദേഹം വിലാപ യാത്രയായി ചെങ്ങന്നൂരിലേക്ക് കൊണ്ടു പോകും. വൈകീട്ട് ചെങ്ങന്നൂരിലെ ആലയിലുള്ള വീട്ടുവളപ്പിൽ സംസ്ഥാന ബഹുമതികളോടെയാണ് സംസ്കാരം. കരള്‍ രോഗത്തിന് ചികിത്സയില്‍ ഇരിക്കെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വച്ച് ഇന്നലെ പുലർച്ചെയാണ് കെ കെ രാമചന്ദ്രൻ നായർ അന്തരിച്ചത്.