പെരിന്തല്‍മണ്ണ: തന്നെയും കുടുംബത്തേയും അപമാനിക്കാന്‍ ചില മാധ്യമങ്ങള്‍ ആസൂത്രിതമായി ശ്രമിക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. കണ്ണടയിലും ഭര്‍ത്താവിന്റേതടക്കമുള്ള ചികിത്സയിലും അര്‍ഹതപ്പെട്ട പണം മാത്രമാണ് കൈപ്പറ്റിയിട്ടുള്ളത്. അത് ഇനിയും തുടരുമെന്നും മന്ത്രി കെ.കെ.ഷൈലജ പെരിന്തല്‍മണ്ണയില്‍ പറഞ്ഞു.

തെറ്റുപറ്റിയാല്‍ അതു തിരുത്താന്‍ തയ്യാറാണ്. രാഷ്ട്രീയ ജീവിതത്തില്‍ ഇന്നേ വരെ വഴിവിട്ടു പ്രവര്‍ത്തിച്ചിട്ടില്ല. ജീവിതത്തില്‍ ആര്‍ക്കും തെറ്റുകള്‍ പറ്റാം. തെറ്റുകള്‍ പറ്റിയെന്ന് ചൂണ്ടിക്കാട്ടിയാല്‍ അതു അംഗീകരിക്കാനും തിരുത്താനും താന്‍ തയ്യാറാണ്. എന്നാല്‍ നിലവിലെ വിവാദങ്ങളില്‍ എന്തെങ്കിലും തെറ്റു പറ്റിയെന്ന് തനിക്ക് ഇതുവരെ തോന്നിയിട്ടില്ല. - മന്ത്രി പറഞ്ഞു.