കൂട്ടമരണം ഉണ്ടാക്കി ശബരിമലയില്‍ യുവതീ പ്രവേശന വിധി നടപ്പിലാക്കാനാകില്ലെന്ന് മന്ത്രി കെകെ ശൈലജ. കൂട്ടമരണം ഉണ്ടാക്കി വിധി നടപ്പാക്കാൻ ആകില്ല.  

തിരുവനന്തപുരം: കൂട്ടമരണം ഉണ്ടാക്കി ശബരിമലയില്‍ യുവതീ പ്രവേശന വിധി നടപ്പിലാക്കാനാകില്ലെന്ന് മന്ത്രി കെകെ ശൈലജ. കൂട്ടമരണം ഉണ്ടാക്കി വിധി നടപ്പാക്കാൻ ആകില്ല. അത് ഒഴിവാക്കാൻ ആണ് യുവതികളെ പൊലീസ് തിരികെ അയച്ചത്. പ്രതിഷേധക്കാർ എന്ന പേരിൽ പച്ചത്തെറിയും അക്രമവും നടത്താൻ ആളുകളെ അയച്ചവർ ആണ് ഇതിനു മറുപടി നൽകണമെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘത്തെയും ഇന്ന് ദര്‍ശനത്തിനെത്തിയ രണ്ടുപേരെയും പൊലീസ് നിര്‍ബന്ധിച്ച് പിന്തിരിപ്പിക്കുകയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. യുവതീ പ്രവേശന വിധി നടപ്പിലാക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് വ്യക്തമാക്കുമ്പോഴും പൊലീസ് യുവതീ പ്രവേശനം തടയുകയാണെന്നായിരുന്നു ആരോപണം.