കൊച്ചി: ബാലാവകാശ കമ്മീഷന്‍ നിയമന വിവാദത്തില്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയ്ക്ക് ആശ്വാസം. മന്ത്രി കെ.കെ.ശൈലജക്കെതിരായ പരാമര്‍ശം ഹൈക്കോടതി നീക്കി. കമ്മീഷന്‍ അംഗങ്ങളെ നിയമിച്ചതില്‍ സത്യസന്ധമായല്ല തീരുമാനം എടുത്തതെന്നത് ഉള്‍പ്പടെയുള്ള പരാമര്‍ശങ്ങളാണ് നീക്കിയത്. മന്ത്രി കേസില്‍ കക്ഷിയല്ലെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് മന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കിയത്. മന്ത്രിയെ കേള്‍ക്കാതെയാണ് പരാമര്‍ശങ്ങള്‍ നടത്തിയതെന്നും ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു. മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്നായിരുന്നു ഹൈക്കോടതി സിംഗീള്‍ ബഞ്ചിന്റെ പരാമര്‍ശം