സ്ത്രീകളെ ദൈവതുല്യമായി കണക്കാക്കുന്ന രാജ്യമാണ് ഇന്ത്യ, സ്ത്രീകള്‍ക്കെതിരെ വിവേചനം പാടില്ല, ലിംഗവിവേചനം ഒരിക്കലും അനുവദിക്കില്ല തുടങ്ങിയ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍ സ്ത്രീകള്‍ക്ക് കരുത്തേകുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
തിരുവനന്തപുരം: പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീ പ്രവേശനമാകാമെന്ന സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിയെ സ്വാഗതം ചെയ്യുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു. വനിതാ ശിശു വികസന വകുപ്പ് മന്ത്രിയെന്ന നിലയിലും സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പേരാടുന്ന വനിത എന്ന നിലയിലും വളരെയധികം സന്തോഷം നല്‍കുന്നതാണ് ഈ വിധിയെന്നും അവര്‍ പറഞ്ഞു.
സ്ത്രീകളെ ദൈവതുല്യമായി കണക്കാക്കുന്ന രാജ്യമാണ് ഇന്ത്യ, സ്ത്രീകള്‍ക്കെതിരെ വിവേചനം പാടില്ല, ലിംഗവിവേചനം ഒരിക്കലും അനുവദിക്കില്ല തുടങ്ങിയ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍ സ്ത്രീകള്‍ക്ക് കരുത്തേകുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
