കേരള കോണ്‍ഗ്രസ് ഉപസമിതി യോഗത്തിലാണ് തീരുമാനമെടുത്തത്.

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് കെ. എം. മാണി. രാഷ്ട്രീയ കേരളം കാത്തിരുന്ന ആ തീരുമാനം മാണി വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് ഉപസമിതി യോഗത്തിലാണ് തീരുമാനമെടുത്തത്.

ഇന്ന് രാജ്യത്ത് ഉയര്‍ന്നുവരുന്ന വര്‍ഗീയതയെ നേരിടുന്നതിന് പ്രാദേശീക കക്ഷികള്‍ ഉള്‍പ്പെടുന്ന സംഖ്യത്തിനെ കഴിയൂയെന്ന് കര്‍ണാടക തെരഞ്ഞെടുപ്പ് തെളിയിച്ചതാണ്. അതിനാലാണ് യുഡിഎഫിനെ പിന്തുണയ്ക്കുന്നതെന്നും മാണി പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ധാർഷ്ട്യതിനു മറുപടി ജനം നൽകും. കുതിച്ചു കയറുന്ന ഇന്ധനവില സാധാരണക്കാരന്‍റെ ജീവിതം തകർത്തുവെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു. മത്സരം യു ഡി എഫും എൽ ടി എഫും തമ്മിലെന്നും മാണി കൂട്ടിച്ചേര്‍ത്തു. 

അതേസമയം, ജയിച്ചേ തീരു എന്ന് വാശിയുള്ള ഉപതെരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ യുഡിഎഫിന് ആത്മവിശ്വാസം നൽകുന്നതാണ് കെഎം മാണിയുടെ നിലപാട് പ്രഖ്യാപനം. കേരളാ കോൺഗ്രസ് പ്രവർത്തകർ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങാനിരിക്കെ കെഎം മാണിയുടെ വോട്ട് ഫലത്തെ സ്വാധീനിക്കില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ഇടത് മുന്നണി.