കോഴിക്കോട്: വര്‍ഷങ്ങളുടെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തി ദുരിതം അനുഭവിക്കുന്ന വരെ സഹായിക്കാന്‍ പ്രവാസി സംഘടനയായ കെഎംസിസി പുതിയ പദ്ധതി രൂപീകരിച്ചു. യുഎഇ കെഎംസിസി ഫൗണ്ടേഴ്സ് ഓര്‍ഗന്‍ എന്ന ഘടകം രൂപികരിച്ചാണ് ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുക.
വര്‍ഷങ്ങള്‍ നീണ്ട പ്രവാസ ജീവിതത്തിനൊടുവില്‍ നാട്ടില്‍ തിരിച്ചെത്തി കുടുംബ എല്ലാം നല്‍കി ജീവിതാവസാനം ഒന്നും ഇല്ലാതാവുന്ന നിരവധി പേരുണ്ട് നമ്മുടെ നാട്ടില്‍. ഇവര്‍ക്ക് കൈത്താങ്ങ് ഒരുക്കുകയാണ് പുതിയ സംരംഭത്തിന്‍റെ ലക്ഷ്യം.
വൃദ്ധരാവുന്നതോടെ കുടുംബം അവഗണിക്കുന്ന പ്രവാസികളെ സംഘടന കണ്ടെത്തും. ഇവര്‍ക്ക് ആഹാരം,താമസം, ചികിത്സ എന്നിവ ഉറപ്പ് വരുത്തുന്നതാണ് പദ്ധതി.നിലവില്‍ അന്‍പത് വ്യക്തികളെ സംഘടന കണ്ടെത്തിയിട്ടുണ്ട്.
സഹായം ആവശ്യമുള്ളവരെ കണ്ടെത്താന്‍ ജില്ലകള്‍ തോറും സമിതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. അവശത അനുഭവിക്കുന്ന പ്രവാസി കലാകാരന്‍മാരെ സഹായിക്കാനും സംഘടനക്ക് പദ്ധതിയുണ്ട്. വിവിധ രംഗങ്ങളില്‍ ശോഭിച്ച മരിച്ച് പോയ പ്രമുഖരായ പ്രവാസികളെ അനുസ്മരിക്കാനും സംഘടന പദ്ധതികള്‍ക്ക് രൂപം നല്‍കും
