ക്നാനായ കോൺഗ്രസ് നേതാവ് ബിനു കുരുവിളയെ വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെപ്പെടുത്താൻ ശ്രമിച്ച കേസ് സിബിഐ അന്വേഷിക്കും.
പത്തനംതിട്ട: തിരുവല്ലയ്ക്ക് സമീപം ഓതറയിൽ ക്നാനായ കോൺഗ്രസ് നേതാവ് ബിനു കുരുവിളയെ വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെപ്പെടുത്താൻ ശ്രമിച്ച കേസ് സിബിഐ അന്വേഷിക്കും. ബിനു കുരുവിള നൽകിയ ഹർജിയിലാണ് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെയും ആരെയും പ്രതി ചേർത്തിട്ടില്ലെന്നും പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.
കഴിഞ്ഞ ഏപ്രിൽ എട്ടിനാണ് മുഖം മൂടി സംഘം ബിനുകരുവിളയെ വീട്ടിൽ കയറി കമ്പിവടികൊണ്ട് അടിച്ച് പരുക്കേൽപ്പിച്ചത്. തലയിലും കാലിലും ഗുരുതരമായി പരുക്കേറ്റ ബിനു മാസങ്ങളോളം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ക്നാനായ സഭാ തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡൻറ് സ്ഥാനാർഥിയായിരുന്നു ബിനു കുരുവിള. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആക്രമണത്തിനു കാരണമായത്.
