ടീം അംഗംമായ ഡിയാഗോ കോസ്റ്റയുടെ ചലഞ്ചിലാണ് പിക്വയുടെ കാല്‍മുട്ടിന് പരിക്കേറ്റത്.

മോസ്കോ: ലോകകപ്പില്‍ പോര്‍ച്ചുഗലിനെതിരായ വമ്പന്‍ പോരിന് മൂന്ന് നാള്‍ മാത്രം ബാക്കി നില്‍ക്കെ സ്‌പെയന് പരിക്ക് തിരിച്ചടിയാവുന്നു. പരിക്കേറ്റ മുന്‍നിര താരങ്ങളായ ജെറാര്‍ഡ് പിക്വേയും ഡേവിഡ് സില്‍വയും ആദ്യ മത്സരത്തില്‍ കളിച്ചേക്കില്ല.

പരിശീലനത്തിനിടെയാണ് ഇരുവര്‍ക്കും പരിക്കേറ്റത്. ടീം അംഗംമായ ഡിയാഗോ കോസ്റ്റയുടെ ചലഞ്ചിലാണ് പിക്വയുടെ കാല്‍മുട്ടിന് പരിക്കേറ്റത്. തുടര്‍ന്ന് പിക്വെ പരിശീനം പൂര്‍ത്തിയാക്കാതെ മടങ്ങി. അതേസമയം പിക്വേയുടെ പരിക്ക് ഗുരുതരമല്ലെന്നും പോര്‍ച്ചുഗലിനെതിരെ കളിക്കാനാകുമെന്നും സ്പാനിഷ് പത്രം മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തു.

സെര്‍ജിയോ റാമോസിനൊപ്പം സ്പെയിനിന്റെ പ്രതിരോധകാട്ട കാക്കേണ്ട താരമാണ് പിക്വേ. ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെ പരിക്കേറ്റ പ്രതിരോധനിരയിലെ മറ്റൊരു പ്രമുഖനായ ഡാനി കാര്‍വജാളിന്റെ സേവനവും ലോകകപ്പിലെ ആദ്യമത്സരത്തില്‍ സ്പെയിനിന് നഷ്ടമാകും. ഇതിന് പിന്നാലെയാണ് പിക്വേക്കും സില്‍വക്കും കൂടി പരിക്കേറ്റുവെന്ന വാര്‍ത്തകളും പുറത്തുവരുന്നത്.

2010ലെ ചാമ്പ്യന്‍മാരായ സ്‌പെയ്ന്‍ കഴിഞ്ഞ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.