Asianet News MalayalamAsianet News Malayalam

ആലപ്പുഴയിലെ സർക്കാർ ആശുപത്രിയിലും ഇനി കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താം

  • കാൽമുട്ടു മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നു
knee surgery in Alappuzha government hospital

ആലപ്പുഴ: ആലപ്പുഴയിലെ സർക്കാർ ആശുപത്രിയിലും ഇനി കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താം. ജില്ലയിലെ  സർക്കാർ ആശുപത്രിയിൽ ആദ്യമായി കഴിഞ്ഞ ദിവസം കാൽമുട്ടു മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടന്നു. ജനറൽ ആശുപത്രിയിലെ അസ്ഥി വിഭാഗത്തിലെ ഡോക്ടര്‍മാരാണ് കാൽ മുട്ട്മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത് .

ആലപ്പുഴയിലെ സര്‍ക്കാര്‍ മേഖലയിലെ ഒരാശുപത്രിയില്‍ ആദ്യമായാണ് ഈ രീതിയിലുള്ള  ശസ്ത്രക്രിയ. 10 വര്‍ഷമായി മുട്ടുവേദനയാല്‍ എഴുന്നേറ്റ് നില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്ന സരസ്വതിയമ്മയ്ക്കാണ് ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.  സ്വകാര്യമേഖലയില്‍ 2.75 ലക്ഷം രൂപ ചെലവുവരുന്ന ശസ്ത്രക്രിയയ്ക്ക് ഈ രോഗിയ്ക്ക് ചെലവ് വന്നത് 50,000  രൂപമാത്രമാണ്. 

Follow Us:
Download App:
  • android
  • ios