അച്ഛനും അമ്മയും മകനും അടങ്ങുന്ന മൂന്നംഗ കുടുംബമാണ് നെടുമ്പാശേരി പോലീസിന്റെ പിടിയിലായത്.

നെടുമ്പാശേരി വിമാനത്താവളത്തില്‍ വെടിയുണ്ടയുമായി 3 വിദേശികള്‍ പിടിയില്‍. അച്ഛനും അമ്മയും മകനും അടങ്ങുന്ന മൂന്നംഗ കുടുംബമാണ് നെടുമ്പാശേരി പോലീസിന്റെ പിടിയിലായത്. ബംഗളൂരു വഴി ഫ്രാന്‍സിലേക്ക് പോകാനെത്തിയ കുടുംബത്തിന്റെ ബാഗേജില്‍ നിന്നാണ് വെടിയുണ്ട കണ്ടെടുത്തത്. ഇതില്‍ ഒരാള്‍ക്കെതിരെ ആയുധ നിയമ പ്രകാരം പോലീസ് കേസെടുത്തു. ഫ്രാന്‍സ് സ്വദേശികളാണ് പിടിയിലായ മൂവരും.