കൊച്ചി: അന്താരാഷ്ട്ര വിമാനത്താവളം ബുധനാഴ്ച്ച തുറക്കും.വെള്ളപ്പൊക്കം മൂലം 250 കോടിയുടെ നഷ്ടമാണ് സിയാലിന് ഉണ്ടായത്.കൊച്ചി നാവികവിമാനത്താവളത്തില്‍ നിന്നുള്ള അടിയന്തരസര്‍വ്വീസ് ബുധനാഴ്ച്ച ഉച്ചവരെ തുടരും. അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി വിമാനത്താവളം ഞയറാഴ്ച്ച തുറക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

ഗ്രൗണ്ട് ഹാന്‍ഡിലിങ്ങ് ഏജന്‍സികള്‍ അടക്കം 90 ശത്മാനം ജീവനക്കാരും പ്രളയത്താല്‍ കുടുങ്ങിയിരുന്നു.ഇതിനാല്‍ ശുചീകരണമടക്കമുള്ള കാര്യങ്ങള്‍ക്ക് ആളെ കിട്ടാത്ത സ്ഥിതി കഴിഞ്ഞ ദിവസമുണ്ടായി.ഇതു കൂടി കണക്കിലെടുത്താണ് വിമാനത്താവളം തുറക്കുന്നത് ബുധനാഴ്ച്ചത്തേക്ക് നീട്ടിയത്. ടെര്‍മിനലുകള്‍ക്കുള്ളില്‍ പോലും അറ്റകുറ്റപണികള്‍ ബാക്കിയാണ്.കൂടുതല്‍ തൊഴിലാളികളെ ഉപയോഗിച്ച് ടെര്‍മിനല്‍ കെട്ടിടത്തിന്‍റെ ശുചീകരണം വേഗത്തിലാക്കിയിട്ടുണ്ട്.

വിവിധ ഇലട്രോണിക്ക് ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്.സോളാര്‍ പാനല് അടക്കം വെള്ളത്തിനടയില്‍ ആയിരുന്നു.ചെക്ക് ഇന്‍ സംവിധാനങ്ങള്‍,റണ്‍വേ ലൈറ്റുകള്‍ , എക്സറേ മെഷീനുകള്‍,കണ്‍വേയര്‍ ബെല്‍റ്റുകള്‍ എന്നിവടങ്ങളില്‍ അറ്റകുറ്റപണികള്‍ അവസാന ഘട്ടത്തിലാണ്. ബുധനാഴ്ച്ച ഉച്ചയോടെ പ്രവര്‍ത്തനം തുടങ്ങിയതിന് ശേഷം കൂടുതല്‍ സര്‍വ്വീസുകള്‍ ‍ നടത്താനാണ് സിയാലിന്‍റെ തീരുമാനം.

പരിസരത്തെ ഹോട്ടലുകളും കടകളും ദിവസങ്ങളായി അടഞ്ഞ് കിടക്കുകയാണ്.കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അടച്ചതോടെ നാവികവിമാനത്താവളത്തില്‍ നിന്നാണ് താത്കാലിക സര്‍വ്വീസ് നടത്തുന്നത്.ബെംഗളൂരു,ചെന്നൈ,ഹൈദരാബാദ്,കോയമ്പത്തൂര്‍ എന്നിവടങ്ങളിലേക്ക് മാത്രമാണ് അടിയന്തര സര്‍വ്വീസ്.