കൊച്ചിയില്‍ നിന്ന് 200 കോടിയുടെ മയക്കുമരുന്ന് വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചതിന് പിന്നില്‍ ചെന്നൈ സ്വദേശി അലിയെന്ന് എക്സൈസിന്റെ കണ്ടത്തൽ. ഇയാളുടെ കേരളത്തിലെ കൂട്ടാളി കണ്ണൂർ സ്വദേശിയായ പ്രശാന്തിനായി അന്വേഷണസംഘം തിരച്ചില്‍ ഊർജിതമാക്കി.

എറണാകുളം: കൊച്ചിയില്‍ നിന്ന് 200 കോടിയുടെ മയക്കുമരുന്ന് വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചതിന് പിന്നില്‍ ചെന്നൈ സ്വദേശി അലിയെന്ന് എക്സൈസിന്റെ കണ്ടത്തൽ. ഇയാളുടെ കേരളത്തിലെ കൂട്ടാളി കണ്ണൂർ സ്വദേശിയായ പ്രശാന്തിനായി അന്വേഷണസംഘം തിരച്ചില്‍ ഊർജിതമാക്കി.

വിദഗ്ധമായി പാക്ക് ചെയ്ത പാഴ്സൽ ചെന്നൈയിൽ നിന്നാണ് കൊച്ചിയിലെ കൊറിയർ സർവീസ് ഓഫിസിൽ എത്തിയത്. സമയം കഴിഞ്ഞിട്ടും ഉടമസ്ഥരോ , എത്തിക്കേണ്ട അഡ്രസോ കിട്ടാതെ വന്നതോടെയാണ് എക്സൈസിനെ അറിയിച്ചതെന്ന് കൊറിയർ സർവീസ് അധികൃതർ പറയുന്നു. പരിശോധനയിൽ മയക്കുമരുന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചെന്നൈ സ്വദേശിയായ അലിയുടെ നന്പർ അന്വേഷണ സംഘത്തിന് കിട്ടിയത്.

രാജ്യാന്തര മയക്കുമരുന്ന് കടത്തുസംഘത്തിന്‍റെ കണ്ണിയാണ് അലിയെന്നും , വർഷങ്ങളായി ഇയാള്‍ കൊച്ചി വിമാനത്താവളം വഴി ഇത്തരത്തില്‍ മയക്കുമരുന്നുകള്‍ കടത്തുന്നുണ്ടെന്നും എക്സൈസ് കണ്ടെത്തി. ഇയാളുടെ കേളത്തിലെ കൂട്ടാളിയായ കണ്ണൂർ സ്വദേശി പ്രശാന്തിനായും തിരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്. 

ഇവരെ പിടികൂടുന്നതോടെ നിർണായകവിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. കൊറിയർ സർവീസ് ഓഫിസിലെത്തിച്ച മയക്കുമരുന്ന് മലേഷ്യയിലേക്ക് കടത്താനായിരുന്നു ശ്രമമെന്നാണ് എക്സൈസിന്റെ വിലയിരുത്തൽ.