വിവിധ എയർലൈൻ കന്പനികളുടെ വിമാനങ്ങൾ പഴയ സമയത്ത് സർവീസ് നടത്തും. ഇതിനായി എല്ലാ കന്പനികൾക്കും നിർദ്ദേശം നൽകിയതായി സിയാൽ അറിയിച്ചു. യാത്രക്കാർക്ക് ടിക്കറ്റുകൾ ബുക്കു ചെയ്യാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.
കൊച്ചി: പ്രളയത്തെ തുടർന്ന് പ്രവർത്തനം നിർത്തി വച്ച കൊച്ചി രാജ്യാന്തര വിമാനത്താവളം ബുധനാഴ്ച തുറക്കും. ആഭ്യന്തര, രാജ്യാന്തര സർവീസുകൾ ഉച്ചക്ക് രണ്ടു മണി മുതൽ തുടങ്ങുമെന്ന് സിയാൽ അധികൃതർ അറിയിച്ചു. പ്രളയം ജലം ഇറങ്ങിയതോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചത്.
വിവിധ എയർലൈൻ കന്പനികളുടെ വിമാനങ്ങൾ പഴയ സമയത്ത് സർവീസ് നടത്തും. ഇതിനായി എല്ലാ കന്പനികൾക്കും നിർദ്ദേശം നൽകിയതായി സിയാൽ അറിയിച്ചു. യാത്രക്കാർക്ക് ടിക്കറ്റുകൾ ബുക്കു ചെയ്യാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്. കൊച്ചി നാവിക സേനാ വിമാനത്താവളത്തിൽ നിന്നുമുള്ള താൽക്കാലിക സർവീസുകൾ ബുധനാഴ്ച അവസാനിപ്പിക്കും.
ചെങ്കൽ തോട് നിറഞ്ഞു കവിഞ്ഞതോടെ വെള്ളത്തിൽ റൺവേ മുങ്ങിയതിനെ തുടർന്ന് പതിനഞ്ചാം തീയതിയാണ് നെടുന്പാശ്ശേരി വിമാനത്താവളം അടച്ചത്. ആദ്യം ഉച്ചക്ക് രണ്ടു മണി വരെയും പിന്നീട് ശിനായഴ്ച വരെ അടക്കാനും തീരുമാനിച്ചു. കൊച്ചിയിലേക്കുള്ള വിമാനങ്ങളെല്ലാം തിരുവനന്തപുരത്തേക്കും ബംങ്കലുരുവിലേക്കും വഴി തിരിച്ചു വിട്ടു.
ഹജ്ജിനു പോകുന്നവർക്ക് തിരുവനന്തപുരം വിമാനത്താവളം വഴി പോകാനുള്ള സൗകര്യം ഒരുക്കി. ജലനിരപ്പ് കൂടുതൽ ഉയർന്നതിനെ തുർന്നാണ് 29 വരെ സർവീസുകൾ നിർത്തി വയ്ക്കാൻ തീരമാനിക്കുകയായിരുന്നു. സിയാലിൻറെ ടെക്നിക്കൽ ഏരിയയിൽ അടക്കം വെള്ളം കയറി ഉപകരണങ്ങൾക്ക് കേടുപാട് സംഭവിച്ചിരുന്നു. ഇതു പരിഹരിച്ച്ഡിജിസിഎ യുടെ അനുമതി ലഭിച്ചതോടെയാണ് പ്രവർത്തനം തുടങ്ങുന്നത്.
