റോ റോ വിഷയത്തില്‍ മാപ്പ് പറയാതെ പുറത്ത് പോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് പ്രതിപക്ഷം മേയറെ പൂട്ടിയിട്ടത്.
കൊച്ചി: മേയര് സൗമിനി ജയിനെ പ്രതിപക്ഷം ചേമ്പറില് പൂട്ടിയിട്ടു. റോ റോ വിഷയത്തില് മാപ്പ് പറയാതെ പുറത്ത് പോകാന് അനുവദിക്കില്ലെന്ന് പറഞ്ഞാണ് പ്രതിപക്ഷം മേയറെ പൂട്ടിയിട്ടത്. വീഴ്ചപറ്റിയെന്ന് മേയര് സമ്മതിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സ്ഥലത്ത് പോലീസെത്തി. കൊച്ചിയിലെ റോ റോ സര്വ്വീസ് പ്രതിസന്ധി പരിഹരിക്കാന് ജില്ലാ കളക്ടര് വിളിച്ച് ചേര്ത്ത യോഗം നേരത്തെ തീരുമാനമാകാതെ പിരിഞ്ഞു.
മേയര് സൗമിനി ജയിനെ കൗണ്സില് ഹാളില് വിടാന് പ്രതിപക്ഷം അനുവദിച്ചില്ല. ഔദ്യോഗിക മുറിയിലേക്ക് കടന്ന മേയറെ പ്രതിപക്ഷം ഉപരോധിക്കുകയായിരുന്നു. ചര്ച്ച തുടങ്ങിയപ്പോള് തന്നെ സംഘര്ഷഭരിതമായിരുന്നു. ഭരണ പ്രതിപക്ഷ അംഗങ്ങള് തമ്മില് ഉന്തും തള്ളുമുണ്ടായി.
റോ റോയുടെ നടത്തിപ്പ് ചുമതലയുള്ള കെഎസ്ഐഎന്സി സര്വ്വീസ് നടത്താന് കൂടുതല് സമയം ചോദിച്ചിരുന്നു. ഉദ്ഘാടന ദിവസം തന്നെ സര്വ്വീസ് മുടങ്ങിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മേയര് രാജിവയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി.
