ഈ പാലംപണി കഴിയുമ്പോഴേക്കും കൊച്ചി മെട്രോ രാജ്യത്തിന്‍റെ കൈയടിനേടും

First Published 9, Mar 2018, 11:05 AM IST
kochi metro building cantilever bridge above south railway station
Highlights

രാജ്യത്തെ ആദ്യത്തെ വളഞ്ഞ ബാലന്‍സ്ഡ് കാന്‍ഡിലിവര്‍ ബ്രഡ്ജ് നിര്‍മ്മാണത്തിന്‍റെ തിരക്കിലാണ് ഇപ്പോള്‍ കൊച്ചി മെട്രോ. 90 മീറ്റര്‍ നീളത്തിലാണ് തൂണികളേതുമീല്ലത്ത പാലം നിര്‍മ്മിക്കുന്നത്. സൗത്ത് റെയില്‍വേ സ്റ്റേഷന് മുകളിലൂടെയാണ് പാലം നിര്‍മ്മിക്കുക. പാലം ഉള്‍പ്പെടുന്ന വളഞ്ഞ ഭാഗത്തിന്‍റെ ആകെ നീളം 152 മീറ്റര്‍ വരും.

കൊച്ചി: കൊച്ചി മെട്രോ വലിയ പിരിമുറുക്കത്തിലൂടെ കടന്നുപോകുന്ന ദിനങ്ങളാണിപ്പോള്‍. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് മുകളിലൂടെ പണിയുന്ന കാന്‍ഡിലിവര്‍ പാലത്തെ ആകാംക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്. 90 മീറ്റര്‍ നീളമുളള വളഞ്ഞ ആകൃതിയിലുളള മെട്രോ കാന്‍ഡിലിവര്‍ പാലം രാജ്യത്ത് തന്നെ ആദ്യമാണ്. എറണാകുളം മഹാരാജാസ് കോളേജ് ഭാഗത്ത് നിന്ന് തുടങ്ങി കടവന്ത്ര വരെ നീളുന്ന പാതയിലാണ് ഈ പാലം നിര്‍മിക്കുന്നത്. 152 മീറ്റര്‍ നീളത്തിലുളള പാലം ഉള്‍പ്പെടുന്ന പാതയുടെ ഭാഗം അതീവ ശ്രദ്ധയോടെയാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്.

സൗത്ത് റെയില്‍വേ സ്റ്റേഷന് മുകളിലൂടെ നിര്‍മ്മിക്കുന്ന പാലത്തിന് തൂണുകളുണ്ടാകില്ല. രാജ്യത്തെ മറ്റ് മെട്രോകളില്‍ കാന്‍ഡിലിവര്‍ പാലങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും വളഞ്ഞ ആകൃതിയിലുളള തൂണുകളില്ലാത്ത ബാലന്‍സിഡ് കാന്‍ഡിലിവര്‍ ബ്രിഡ്ജ് രാജ്യത്ത് ആദ്യമാണ്. മൂന്ന് മീറ്റര്‍ വീതം നീളത്തില്‍ രണ്ടുവശത്തുനിന്നും നിര്‍മ്മിച്ചുവരുന്ന പാലം 14 മത്തെ ഘ‍ട്ടത്തില്‍ പരസ്പരം കൂട്ടിമുട്ടും.

നിര്‍മ്മണത്തില്‍ ഒരു സെന്‍റിമീറ്ററിന്‍റെ വ്യത്യാസം വന്നാല്‍ പോലും പദ്ധതി ആദ്യം മുതല്‍ പുനര്‍നിര്‍മ്മിക്കേണ്ടി വരുമെന്നതില്‍ ഓരോ മീറ്റര്‍ നിര്‍മ്മാണം കഴിയുമ്പോഴും മെട്രോയുടെ എഞ്ചിനിയറിംഗ് വിഭാഗം പരിശോധന നടത്തിവരുന്നുണ്ട്. ബാലന്‍സ്ഡ് കാന്‍ഡിലിവര്‍ ബ്രിഡ്ജ് നിര്‍മ്മണം വിജയികരമായി പൂര്‍ത്തിയാക്കുന്നതോടെ കൊച്ചി മെട്രോ രാജ്യത്തിന്‍റെ കൈയടി നേടും. പാലം പൂര്‍ത്തിയാകുന്നതോടെ തൃപ്പൂണിത്തുറ വരെയുളള പാത ദീര്‍ഘിപ്പിക്കലിനും വേഗതയേറും. ഈ വര്‍ഷം ആഗസ്റ്റോടെ പാലം ഉള്‍പ്പെടുന്ന 152 മീറ്റര്‍ വളഞ്ഞ പാത പൂര്‍ത്തികരിക്കാന്‍ കഴിയുമെന്നാണ് മെട്രോ അധികൃതരുടെ വിശ്വാസം.
 

loader