മെട്രോയുടെ കൊച്ചി -1 കാർഡ് ഇനി ബസിലും ബോട്ടിലും യാത്ര ചെയ്യാം ഏകീകൃത ഗതാഗത സമയക്രമവും ടിക്കറ്റും ജൂൺ മാസം നടപ്പിലാകും

കൊച്ചി: മെട്രോയുടെ കൊച്ചി -1 കാർഡ് ഉപയോഗിച്ച് ഇനി ബസിലും ബോട്ടിലും യാത്ര ചെയ്യാം. ഏകീകൃത ഗതാഗത സമയക്രമവും ടിക്കറ്റും ജൂൺ മാസത്തോടെയാണ് നടപ്പിൽ വരിക. മെട്രോയുടെയും ഫീഡർ സർവീസുകളുടെയും സമയം കൊച്ചി വൺ മൊബൈൽ അപ്ലിക്കേഷൻ വഴിയാണ് യാത്രക്കാർക്ക് ലഭ്യമാക്കുക. വാഹനങ്ങളുടെ സമയക്രമം മാത്രമല്ല യാത്രക്കെടുക്കുന്ന സമയം വരെയുള്ള എല്ലാ കാര്യങ്ങളും അറിയാൻ സാധിക്കും എന്നതാണ് ഈ ആപ്പിനെ മറ്റു മെട്രോകളുടെ ആപ്പുകളിൽ നിന്ന് വ്യത്യസ്തം ആക്കുന്നത്. ർ

സ്മാർട്ട് ഫോൺ ഉപയോഗിക്കാത്തവർക്കു മെട്രോ സ്റ്റേഷനിലെയും ബസ് സ്റ്റോപ്പിലെയും ബോട്ട് ജെട്ടിയിലെയും ഡിസ്പ്ലേ ബോർഡുകളിൽ നിന്ന് സമയം മനസിലാക്കാം. കൊച്ചി -1 കാർഡ് ഉപയോഗിച്ച് മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് ഇതേ കാർഡ് ഉപയോഗിച്ച് തന്നെ ബസുകളിലും ബോട്ടുകളിലും യാത്ര ചെയ്യാനാകും. ഇതിനായി ബസുകളിലും ബോട്ടുകളിലും ഇ-പോസ് മെഷീനുകളും ജിപിആർഎസ് സംവിധാനവും സ്ഥാപിക്കും. ആദ്യ ഘട്ടത്തിൽ 700 ബസുകളിലാണ് സൗകര്യം കൊണ്ടുവരിക. ആക്സിസ് ബാങ്കുമായി ചേർന്നാണ് ഈ സംവിധാനം നടപ്പിലാക്കുക. 
കൊച്ചി മെട്രോയുടെ ഒന്നാം വാർഷിക ആഘോഷങ്ങളോട് അനുബന്ധിച്ചാണ് പദ്ധതി തുടങ്ങുക.