വാഹനങ്ങളുടെ സമയക്രമം മാത്രമല്ല യാത്രക്കെടുക്കുന്ന സമയം വരെയുള്ള എല്ലാ കാര്യങ്ങളും അറിയാന്‍ സാധിക്കും എന്നതാണ് ഈ ആപ്പിനെ മറ്റു മെട്രോകളുടെ ആപ്പുകളില്‍ നിന്ന് വ്യത്യസ്തം ആക്കുന്നത്
കൊച്ചി: മെട്രോയുടെ കൊച്ചി -1 കാര്ഡ് ഉപയോഗിച്ച് ഇനി ബസിലും ബോട്ടിലും യാത്ര ചെയ്യാം.ഏകീകൃത ഗതാഗത സമയക്രമവും ടിക്കറ്റും ജൂണ് മാസത്തോടെയാണ് നടപ്പില് വരിക. മെട്രോയുടെയും ഫീഡര് സര്വീസുകളുടെയും സമയം കൊച്ചി വണ് മൊബൈല് അപ്ലിക്കേഷന് വഴിയാണ് യാത്രക്കാര്ക്ക് ലഭ്യമാക്കുക.
വാഹനങ്ങളുടെ സമയക്രമം മാത്രമല്ല യാത്രക്കെടുക്കുന്ന സമയം വരെയുള്ള എല്ലാ കാര്യങ്ങളും അറിയാന് സാധിക്കും എന്നതാണ് ഈ ആപ്പിനെ മറ്റു മെട്രോകളുടെ ആപ്പുകളില് നിന്ന് വ്യത്യസ്തം ആക്കുന്നത്. സ്മാര്ട്ട് ഫോണ് ഉപയോഗിക്കാത്തവര്ക്കു മെട്രോ സ്റ്റേഷനിലെയും ബസ് സ്റ്റോപ്പിലെയും ബോട്ട് ജെട്ടിയിലെയും ഡിസ്പ്ലേ ബോര്ഡുകളില് നിന്ന് സമയം മനസിലാക്കാം.
കൊച്ചി -1 കാര്ഡ് ഉപയോഗിച്ച് മെട്രോയില് യാത്ര ചെയ്യുന്നവര്ക്ക് ഇതേ കാര്ഡ് ഉപയോഗിച്ച് തന്നെ ബസുകളിലും ബോട്ടുകളിലും യാത്ര ചെയ്യാനാകും. ഇതിനായി ബസുകളിലും ബോട്ടുകളിലും ഇ-പോസ് മെഷീനുകളും ജിപിആര്എസ് സംവിധാനവും സ്ഥാപിക്കും. ആദ്യ ഘട്ടത്തില് 700 ബസുകളിലാണ് സൗകര്യം കൊണ്ടുവരിക. ആക്സിസ് ബാങ്കുമായി ചേര്ന്നാണ് ഈ സംവിധാനം നടപ്പിലാക്കുക. കൊച്ചി മെട്രോയുടെ ഒന്നാം വാര്ഷിക ആഘോഷങ്ങളോട് അനുബന്ധിച്ചാണ് പദ്ധതി തുടങ്ങുക.
