ഒന്നാം പിറന്നാള്‍ ആഘോഷിച്ച് കൊച്ചി മെട്രോ

കൊച്ചി: ഒന്നാം പിറന്നാൾ ആഘോഷമാക്കി കൊച്ചി മെട്രോ. ഇടപ്പള്ളി സ്റ്റേഷനിൽ കൊച്ചിയിലെ മുഴുവൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് കേക്ക് മുറിച്ചാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. സൗജന്യ യാത്ര ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് പിറന്നാൾ സമ്മാനമായി കൊച്ചി മെട്രോ ഒരുക്കിയിരിക്കുന്നത്.

മെട്രോയിലെത്തിയ എല്ലാ യാത്രക്കാർക്കും പിറന്നാൾ സമ്മാനമായി മധുരം നൽകി. ഉത്സവ ഛായ പകർന്ന് ഗോപിനാഥ് മുതുകാടിന്‍റെ മാജിക് ഷോയും ആഘോഷത്തിന്‍റെ ആകര്‍ഷണമാണ്. ഡി എം ആർ സി മുഖ്യ ഉപേദേഷ്ഠാവ് ഇ.ശ്രീധരൻ, കെഎംആർഎൽ മുൻ എംഡി എലിയാസ് ജോർജ്ജ് എന്നിവരുടെ അഭാവം പരിപാടിയിൽ പ്രകടമായിരുന്നു.

സർവീസ് തുടങ്ങിയ 19 ന് മെട്രോയിൽ യാത്ര എല്ലാവർക്കും സൗജന്യമാണ്.കൊച്ചി വണ്‍ കാര്‍ഡിലെ ഇളവും, പ്രതിദിന യാത്രക്കാര്‍ക്കായുള്ള സീസണ്‍ ടിക്കറ്റും, വിനോദ സഞ്ചാരികള്‍ക്കായുള്ള പ്രതിദിന പാസും പിറന്നാള്‍ സമ്മാനമായി വരും ദിവസങ്ങളിൽ അവതരിപ്പിക്കാനാണ് കെഎംആ‌ർഎൽ തീരുമാനം