കൊച്ചി: കൊച്ചി മെട്രോ സര്‍വീസ് ഏപ്രിലില്‍ തുടങ്ങിയേക്കില്ലെന്ന സൂചന നല്‍കി കെഎംആര്‍എല്‍. ആദ്യഘട്ടത്തിലെ നി!ര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കാതെ മെട്രോ ഓടിത്തുടങ്ങില്ലെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് കൊച്ചിയില്‍ പറഞ്ഞു. സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മെട്രോ അടുത്തമാസം സ!വീസ് തുടങ്ങുമെന്ന് ഡിഎംആര്‍സി അറിയിച്ചിരുന്നു.

മലയാളികള്‍ക്ക് വിഷുക്കൈനീട്ടമായി കൊച്ചി മെട്രോ എത്തിയേക്കില്ല. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ആദ്യഘട്ട നിര്‍മാണം പരിപൂ!ണമായി പൂര്‍ത്തിയാകാത്തതാണ് സര്‍വീസ് വൈകിപ്പിക്കുന്നത്. എല്ലാ നിര്‍മാണവും പൂര്‍ത്തിയായാല്‍ ഡിഎംആര്‍സി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. തുടര്‍ന്ന് റെയില്‍വേ സുരക്ഷാകമ്മീഷനും പരിശോധന പൂര്‍ത്തിയാക്കി അനുമതി നല്‍കിയാല്‍ മാത്രമേ സര്‍വ്വീസ് ആരംഭിക്കാനാകൂ. ആദ്യഘട്ടത്തിലെ അവസാന സ്റ്റേഷനായ പലാരിവട്ടത്തെയടക്കം പലയിടത്തെയും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഇനിയും ദിവസങ്ങളെടുക്കും.

ആദ്യഘട്ടത്തിലെ 13.26 കിലോമീറ്റര്‍ ദൂരത്തേക്കുള്ള പരീക്ഷണ ഓട്ടം അവസാനഘട്ടത്തിലാണ്. പലാരിവട്ടത്ത് സര്‍വീസ് അവസാനിപ്പിക്കുന്‌പോള്‍ ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കാന്‍ ബദല്‍ യാത്രാ മാര്‍ഗ്ഗങ്ങള്‍ ഒരുക്കുന്നതിനെ കുറിച്ചും ആലോചനകള്‍ നടക്കുന്നുണ്ടെന്നും കെഎംആര്‍എല്‍ അധികൃതര്‍ പറഞ്ഞു. മെട്രോ സര്‍വീസ് ഏപ്രിലില്‍ തുടങ്ങുമെന്നാണ് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഡിഎംആര്‍സി വ്യക്തമാക്കായിരുന്നത്. രാജ്യത്ത് റെക്കോഡ് വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്ന മെട്രോ എന്ന റെക്കോഡ് കൊച്ചിയ്ക്ക് സ്വന്തമാകുമെന്നും ഡിഎംആര്‍സി അറിയിച്ചിരുന്നു. എന്നാല്‍ സര്‍വീസ് വൈകിയേക്കുമെന്ന കെഎംആര്‍എല്ലിന്റെ സൂചനയോടെ മെട്രോ എന്നെത്തുമെന്നതില്‍ അനിശ്ചതത്വം തുടരുകയാണ്.