ആദ്യ സർവ്വീസിന് തയ്യാറെടുക്കുന്ന കൊച്ചി മെട്രോയുടെ ടിക്കറ്റിലുമുണ്ട് സവിശേഷതകൾ. ക്യു ആർ കോഡ് ഉപയോഗിച്ചുള്ള ടിക്കറ്റാണ് ഇതിൽ പ്രധാനപ്പെട്ടത്.
മൂന്ന് തരം യാത്ര ടിക്കറ്റാണ് കൊച്ചി മെട്രോയ്ക്കുള്ളത്. ഇതിൽ പ്രധാനപ്പെട്ടതും ആദ്യ ഘട്ട സർവ്വീസിൽ യാത്രക്കാർക്ക് നൽകുന്നതും ക്യുആർ കോഡ് സംവിധാനമുപയോഗിച്ചുള്ള ടിക്കറാണ്. ഒരു യാത്രക്ക് മാത്രമുള്ള ഈ ടിക്കറ്റ് കൗണ്ടരിൽ പണമടച്ച് വാങ്ങാം. ഫ്ലാറ്റ് ഫോമിലേക്കുള്ള കവാടത്തിൽ സ്ഥാപിച്ച സ്കാനിംഗ് മെഷിനിൽ കാണിച്ച് ടിക്കറ്റ് സ്കാൻ ചെയ്താൽ മാത്രമെ
യാത്രക്കാരന് ട്രെയിനിനകത്തേക്ക് കടക്കാനുള്ള വാതിൽ തുറക്കുകയുള്ളൂ. മാത്രമല്ല രണ്ട് തവണ സ്കാൻ ചെയ്താൽ ടിക്കറ്റ് ആസാധുവാകും. അതായത് ഒരാൾക്ക് എത്ര തവണ വേണമെങ്കിലും സ്കാൻ ചെയ്ത് ട്രെയിനിലേക്ക് കടക്കാനാകില്ല.
കൊച്ചി വൺ സ്മാർട് കാർഡ് ആണ് പിന്നീടുള്ളത്. എടിഎം കാർഡിന് സമാനമായ സ്മാർട് കാർഡ് സ്ഥിരം യാത്രക്കാരനായി തയ്യാറാക്കിയതാണ്. 150 രൂപ നൽകി മെട്രോ സ്റ്റേഷനുകളിൽ നിന്നും കൊച്ചി വൺ സ്മാർട് കാർഡ് കൈപ്പറ്റാം. ഓരോ യ്ത്രയ്ക്കും സ്വൈപ്പ് ചെയ്ത് ഉപയോഗിക്കാം. മാത്രമല്ല പണം പിൻ വലിക്കൽ ഒഴികെ ഷോപ്പിംഗ് അടക്കം എല്ല കാരങ്ങൾക്കും ഈ കാർഡ് റീച്ചാജ്ജ് ചെയ്ത് ഉപയോഗിക്കാം. ആർ.എഫ് ഐഡി കാർഡ് ആണ് മൂന്നാമത്തെ ടിക്കറ്റ് സംവിധാനം. ഒന്നിലേറെ യാത്രയ്ക്ക് ഉപയോഗിക്കാവുന്ന ടിക്കറ്റ് കാർഡാണിത്. മെട്രോ സ്റ്റേഷനുകളിൽ ഈ കാർഡും ലഭ്യമാകും. കൊച്ചി വൺ കാർഡുപോയെ ദീർഘകാലത്തേക്കുള്ളതല്ല ഇത്.
കൊച്ചി വൺ കാർഡ് പ്രധാനമന്ത്രിയാണ് ഉദ്ഘാടന ദിവസം പുറത്തിറക്കുക.
