കൊച്ചി: നാളെ നടത്താനിരുന്ന കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പരീക്ഷണ ഓട്ടം മാറ്റി വച്ചു. ട്രയല്‍ റണ്‍ മറ്റന്നാള്‍ നടത്തുമെന്ന് ഡിഎംആര്‍സി അറിയിച്ചു. പരീക്ഷണ ഓട്ടത്തിനായുള്ള ട്രെയിന്‍ പാലാരിവട്ടത്ത് നിന്ന് ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ എത്തിക്കുന്നതില്‍ വന്ന സാങ്കേതിക തടസം മൂലമാണ് പരീക്ഷണ ഓട്ടം മാറ്റി വച്ചത്. 

ഇത് പരിഹരിച്ച ശേഷം മറ്റന്നാള്‍ തന്നെ ട്രയല്‍ റണ്‍ നടത്തുമെന്നും ഡിഎംആര്‍സി അറിയിച്ചിട്ടുണ്ട്. പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള 18 കിലോമീറ്റര്‍ സര്‍വീസിന്റെ ട്രയല്‍ റണ്‍ നാളെ രാവിലെ പത്തരയ്ക്ക് ആയിരുന്നു നിശ്ചയിച്ചിരുന്നത്.