കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യഘട്ട ഉദ്ഘാടനം അടുത്തമാസം. ഉദ്ഘാടനം സംബന്ധിച്ച അനിശ്ചിതത്വങ്ങളെല്ലാം മാറിയെന്ന് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഇ ശ്രീധരന്‍ വ്യക്തമാക്കി.
ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള പതിമൂന്ന് കിലോമീറ്റര്‍ ഭാഗമാണ് ആദ്യഘട്ടത്തില്‍ ഉദ്ഘാടനം ചെയ്യുക. രണ്ടാംഘട്ടം നാല് മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും ഡിഎംആര്‍സി ഉപദേഷ്‌ടാവ് ഇ ശ്രീധരന്‍ പറഞ്ഞു.
ആലുവ മുതൽ മഹാരാജാസ് വരെ പണിപൂർത്തിയാക്കിയ ശേഷം ഉദ്ഘാടനം മതിയെന്നായിരുന്നു സർക്കാർ നിലപാട്. ഇതേതുടർന്ന് ഉദ്ഘാടനം അനന്തമായി നീളുമെന്ന അനിശ്ചിതത്വവും ഉണ്ടായിരുന്നു. എന്നാൽ പാലാരിവട്ടം വരെയുള്ള സർവീസ് ആരംഭിക്കാൻ സർക്കാർ സമ്മതെ നൽകിയതോടെയാണ് ഏപ്രിലിൽ ഉദ്ഘാടനത്തിന് കളമൊരുങ്ങിയിരിക്കുന്നത്.
