നല്‍കാനുള്ള തുകയില്‍ 100 കോടി രൂപ കെട്ടിവെക്കുകയാണങ്കില്‍ സ്റ്റേ ആവശ്യം പരിഗണിക്കാമെന്ന് കോടതി പറഞ്ഞു.
ഐപിഎല്ലില് നിന്ന് പുറത്താക്കിയതിന് ബിസിസിഐ കൊച്ചി ടസ്കേഴ്സിന് 850 കോടി നഷ്ടപരിഹാരം നല്കണമെന്ന നിര്ദ്ദേശം സ്റ്റേ ചെയ്യാന് സുപ്രീം കോടതി ഇന്ന് വിസമ്മതിച്ചു. നല്കാനുള്ള തുകയില് 100 കോടി രൂപ കെട്ടിവെക്കുകയാണങ്കില് സ്റ്റേ ആവശ്യം പരിഗണിക്കാമെന്ന് കോടതി പറഞ്ഞു.
തര്ക്കം കേട്ട ജസ്റ്റിസ് ആര്സി ലഹോട്ടിയുടെ തീരുമാനത്തിനെതിരെയാണ് ബിസിസിഐ സുപ്രീംകോടതിയെ സമീപിച്ചത്. ഇതിനിടെ ബിസിസിഐയെ നിയന്ത്രിക്കാന് വിവരാവകാശ നിയമത്തിന്റെ കീഴില് കൊണ്ടുവരണമെന്ന് കേന്ദ്ര നിയമ കമ്മീഷന് ശുപാര്ശ ചെയ്തു. ബിസിസിഐ പൊതു സ്ഥാപനത്തിന്റെ സൗകര്യങ്ങള് അനുഭവിക്കുകയാണെന്ന് നിയമകമ്മീഷന് വിലയിരുത്തി.
