വാട്ടര്‍ മെട്രോയുടെ ടെന്‍ഡര്‍ നടപടികള്‍ അടുത്ത മാസം തുടങ്ങും.

കൊച്ചി: മെട്രോ പദ്ധതിയുടെ അനുബന്ധമായുള്ള കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി അടുത്ത വര്‍ഷം മെയില്‍ സര്‍വീസ് തുടങ്ങും. കെ.എം.ആര്‍.എല്‍ എം.ഡി മുഹമ്മദ് ഹനീഷാണ് ഇക്കാര്യം അറിയിച്ചത്. 

വാട്ടര്‍ മെട്രോയുടെ ടെന്‍ഡര്‍ നടപടികള്‍ അടുത്ത മാസം തുടങ്ങും. ഇക്കാര്യത്തില്‍ ജര്‍മന്‍ ധനകാര്യ സ്ഥാപനമായ കെ.എഫ്.ഡബ്ല്യൂവുമായി ധാരണയില്‍ എത്തിയെന്നും കെ എം ആര്‍ എല്‍ എം.ഡി അറിയിച്ചു.