Asianet News MalayalamAsianet News Malayalam

'മഠത്തിൽ പല പ്രായക്കാര്‍ വരുന്നു, അമൃതാനന്ദമയിക്ക് നൈഷ്ഠിക ബ്രഹ്മചര്യം നഷ്ടപ്പെട്ടോ'; വിമര്‍ശനവുമായി കോടിയേരി

ശബരിമല സമരത്തിൽ കര്‍മ്മ സമിതി പ്രക്ഷോഭത്തിന് നൽകുന്ന അമൃതാനന്ദമയിക്കെതിരെ വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണൻ . 

kodiyeri against amrithanandamayi for supporting karmasamithi strike
Author
Trivandrum, First Published Jan 20, 2019, 1:33 PM IST

തിരുവനന്തപുരം : ശബരിമല സമരത്തിൽ കര്‍മ്മ സമിതി പ്രക്ഷോഭത്തിന് നൽകുന്ന പിന്തുണയിൽ അമൃതാനന്ദമയിക്കെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കര്‍മ്മ സമിതിയുടെ ശബരിമല പ്രക്ഷോഭത്തെ അമൃതാനന്ദമയി പിന്തുണയ്ക്കുന്നത് യുക്തിരഹിതമാണ്. പലമേഖലകളിൽ നിന്നുള്ളവര്‍ അമൃതാനന്ദമയിയെ കാണാനെത്തുന്നുണ്ട്. അതിൽ പല പ്രായക്കാരായ സ്ത്രീകളും പുരുഷൻമാരുമുണ്ട്.

അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം സംരക്ഷിക്കാനെന്ന പേരിലാണ് കര്‍മ്മ സമിതി പ്രക്ഷോഭം നടത്തുന്നത്. പല പ്രായക്കാര്‍ വന്നിട്ടും അമൃതാനന്ദമയിയുടെ നൈഷ്ഠിക ബ്രഹ്മചര്യത്തിന് എന്തെങ്കിലും പ്രശ്നമുണ്ടോയോ എന്നും കോടിയേരി ചോദിച്ചു. ആത്മീയ ആൾ ദൈവങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടുന്നത് ഉത്തരേന്ത്യയിൽ പതിവായിക്കഴിഞ്ഞു. കേരളത്തിൽ അത്തരമൊരു സാഹചര്യം ഉണ്ടാക്കാൻ ഇടത് മുന്നണി അവസരമൊരുക്കില്ലെന്നും കോടിയേരി പറഞ്ഞു 

"

Follow Us:
Download App:
  • android
  • ios