എൻഎസ്എസ് വനിതാമതിൽ പരിപാടിയിൽ നിന്ന് മാറി നിൽക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പരിപാടിക്ക് എൻഎസ്എസ് നേതൃത്വം നൽകണം.
തൃശൂര്‍: വനിതാമതിൽ പരിപാടിയിൽ നിന്ന് എൻഎസ്എസ് മാറി നിൽക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പരിപാടിക്ക് എൻഎസ്എസ് നേതൃത്വം നൽകണം. മന്നത്ത് പത്മനാഭന്‍റെ പാരമ്പര്യം സര്‍ക്കാര്‍ ഉയര്‍ത്തിപിടിക്കണം. സർക്കാർ തന്നെയാണ് പരിപാടി നടത്തേണ്ടതെന്നും കോടിയേരി തൃശൂരിൽ പറഞ്ഞു
യുഡിഎഫിലെ എല്ലാ സ്ത്രീകളേയും പങ്കെടുപ്പിക്കുകയാണ് ചെന്നിത്തല ചെയ്യേണ്ടതെന്ന് കോടിയേരി പറഞ്ഞു. ശബരിമല പ്രശ്നം ആളിക്കത്തിക്കാനാണ് സംസ്ഥാന സർക്കാർ വനിതാ മതില്‍ സംഘടിപ്പിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്.
പട്ടേൽ പ്രതിമയുടെ പേരിൽ ബിജെപി ചെയ്തത് പോലെ വനിതാ മതിൽ ഉണ്ടാക്കി നവോത്ഥാനത്തിന്‍റെ പിതൃത്വം നേടാൻ സിപിഎം ശ്രമിക്കുന്നു. സിപിഎം നേതൃത്വത്തിൽ വനിതാ മതിൽ സംഘടിപ്പിക്കുന്നതിൽ തെറ്റില്ല. എന്നാൽ സംസ്ഥാനം പ്രളയക്കെടുതി നേരിടുമ്പോൾ വനിതാ മതിലിനായി ഇങ്ങനെ പണം ചെലവിടാമോ എന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ വിശ്വാസികള്‍ക്കിടയില്‍ ജാതി തിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു എന്‍എസ്എസിന്‍റെ ആരോപണം.
