തിരുവനന്തപുരം: ശബരിമല നട അടച്ചത് സുപ്രീംകോടതി വിധിയുടെ ലംഘനമെന്ന് കോടിയേരി. തന്ത്രി ജുഡീഷ്യറിയെ വെല്ലുവിളിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍. തന്ത്രിയുടേത് അങ്ങേയറ്റം തെറ്റായ നടപടിയെന്നും കോടിയേരി ബാലകൃഷ്ണന്‍. നടപ്പാക്കാൻ ഉത്തരവാദിത്വമുള്ളവർ തന്നെ വിധി ലംഘിക്കുന്നുവെന്നും കോടിയേരി വിശദമാക്കി. നിയമവാഴ്ച ലംഘിക്കാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ ഇടപെടണമെന്നും കോടിയേരി പറഞ്ഞു.