കോഴിക്കോട്: മന്ത്രി തോമസ് ചാണ്ടിയുമായി സാമ്പത്തിക ബന്ധമുളളത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തോമസ് ചാണ്ടി വിഷയം മന്ത്രിസഭ ചര്‍ച്ച ചെയ്തില്ലെന്നത് മാധ്യമങ്ങളുടെ പ്രചാരണമാണ്. തെറ്റ് ചെയ്ത ആരെയും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും കോടിയേരി മുക്കത്ത് പറഞ്ഞു.