തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഐ എടുത്ത നടപടി അപക്വമെന്ന് കോടിയേരി ബാലകൃഷ്ണന്‍. മുന്നണി സംവിധാനത്തില്‍ ഇത്തരം നിലപാടാണോ എടുക്കേണ്ടത് എന്ന് ചോദിച്ച കോടിയേരി മുഖം നഷ്ടപ്പെട്ട യുഡിഎഫിന് സിപിഐയുടെ നിലപാട് സഹായകമായെന്നും കൂട്ടിച്ചേര്‍ത്തു.

സിപിഐ നിലപാട് മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കാമായിരുന്നു എന്നും മുഖ്യമന്ത്രിയോട് ചോദിച്ചിരുന്നെങ്കില്‍ രാജിക്കാര്യം സിപിഐയെ അറിയിച്ചേനെ എന്നും കോടിയേരി പറഞ്ഞു. രാജി സ്വന്തം ശ്രമത്താലെന്ന് വരുത്താന്‍ ശ്രമിച്ച സിപിഐ മുന്നണി മര്യാദ ലംഘിച്ചു. വിമര്‍ശനം മറുപക്ഷത്തിനും കയ്യടി ഞങ്ങള്‍ക്കുമെന്ന നിലപാട് തെറ്റാണെന്നും കോടിയേരി പറഞ്ഞു.