തിരുവനന്തപുരം: പയ്യന്നൂർ കൊലപാതകത്തില്‍ പ്രതികളെ ഒരു തരത്തിലും സംരക്ഷിക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവത്തില്‍ സിപിഎം പ്രവർത്തകർ ഉണ്ടെങ്കിൽ നടപടിയെടുക്കുമെന്നും കോടിയേരി വ്യക്തമാക്കി.
സംഭവത്തില്‍ പാർട്ടി പ്രാദേശികമായി അന്വേഷിച്ച് നടപടി എടുക്കും. പൊലീസ്,രാഷ്ട്രീയമായി നോക്കാതെ ശക്തമായി നടപടി സ്വീകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. പ്രതികളെ ഒരു തരത്തിലും സംരക്ഷിക്കില്ലെന്നു പറഞ്ഞ കോടിയേരി ഇതുപോലെ പ്രതികളെ തള്ളിപ്പറയാൻ ബിജെപി തയ്യാറാകുമോ എന്നും ചോദിച്ചു .
കുമ്മനം രാജശേഖരന്‍ പ്രചരിപ്പിച്ച വീഡിയോ വ്യാജമാണെന്ന് ആവര്‍ത്തിച്ച കോടിയേരി പൊലീസ് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
