വേണ്ടത്ര മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്നുവെന്ന രാജുഎബ്രഹാം എംഎൽഎയുടെ നിലപാട് തള്ളി കോടിയേരി ബാലകൃഷ്ണൻ. വിമർശനം കാര്യങ്ങൾ മനസ്സിലാക്കാതെയാണെന്ന് കോടിയേരി പറഞ്ഞു. ഭരണകക്ഷി എംഎൽഎമാരുടെ വിമർശനവും പ്രതിപക്ഷം ആയുധമാക്കുമ്പോഴാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം.

തിരുവനന്തപുരം: വേണ്ടത്ര മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്നുവെന്ന രാജുഎബ്രഹാം എംഎൽഎയുടെ നിലപാട് തള്ളി കോടിയേരി ബാലകൃഷ്ണൻ. വിമർശനം കാര്യങ്ങൾ മനസ്സിലാക്കാതെയാണെന്ന് കോടിയേരി പറഞ്ഞു. ഭരണകക്ഷി എംഎൽഎമാരുടെ വിമർശനവും പ്രതിപക്ഷം ആയുധമാക്കുമ്പോഴാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം.

മഹാപ്രളയത്തിൻറെ ഉത്തരവാദിത്വം സർക്കാറിനുമുണ്ടെന്ന പ്രതിപക്ഷ വിമർശനങ്ങളെ ബലപ്പെടുത്തുന്നതായിരുന്നു രാജു എബ്രഹാമിന്റെ പ്രസ്താവന. ബാണാസുരസാഗർ അണക്കെട്ട് തുറന്നത് മുന്നറിയിപ്പ് ഇല്ലാതെയെന്ന് വയനാട്ടിൽ നിന്നുള്ള സിപിഎം എംഎൽമാരായ സികെ ശശീന്ദ്രനും ഒആർ കേളുവും വിമർശിച്ചിരുന്നു.

മുഖ്യമന്ത്രി പ്രതിപക്ഷനേതാവിന് വിശദമായ മറുപടി നൽകിയെങ്കിലും പ്രതിപക്ഷം സർക്കാറിനെ വിടാൻ ഒരുക്കമല്ല. വൈകീട്ട് മുഖ്യമന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. 
സർക്കാറിനെ പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത് വഴി കേരളത്തിനുള്ള സഹായമാണ് കുറയുകയെന്നാണ് എൽഡിഎഫ് നിലപാട്. എന്നാൽ ദുരന്തത്തിലെ വീഴ്ച അന്വേഷിക്കണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്നാണ് യുഡിഎഫ് മറുപടി.