തിരുവനന്തപുരം: കേരളത്തിലെ ക്രമസമാധാനം തകർക്കാൻ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ . കേന്ദ്രഭരണത്തിന്‍റെ തണലില്‍ അക്രമം അഴിച്ചുവിടാനാണ് ആര്‍ എസ് എസ്സിന്‍റെ ശ്രമമെന്നും സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും കോടിയേരി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബിജെപി ഓഫീസ് അക്രമിച്ചത് അപലപനീയമെന്ന് കോടിയേരി വ്യക്തമാക്കി. ആക്രമണത്തിന് പിന്നില്‍ ബിജെപി നേതാക്കളുടെ ഗൂഡാലോചനയുണ്ടെന്നും കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറിയേയും നേതാക്കളേയും ആക്രമിക്കുമെന്ന് കഴിഞ്ഞ ദിവസം ബിജെപി നേതാക്കൾ പറഞ്ഞെന്നും കോടിയേരി ആരോപിച്ചു .

ഐപി ബിനുവിന്‍റെ വീട് ആക്രമിച്ചതിന്റെ തുടർച്ചയാണ് ബിജെപി ഓഫീസ് ആക്രമണമെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് കോടിയേരി പറഞ്ഞു. ജില്ലയ്ക്ക് പുറത്തുള്ള ആര്‍എസ്എസ് പ്രവർത്തകരും ഇവിടെ ക്യാമ്പ് ചെയ്യുകയാണെന്ന് കോടിയേരി ആരോപിച്ചു.