തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎം ബിജെപി ആക്രമങ്ങളെ അപലപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരു ആക്രമണത്തെയും സിപിഎം പിന്തുണയ്ക്കില്ലെന്ന് കോടിയേരി വ്യക്തമാക്കി. 'പാര്‍ട്ടി ഓഫീസുകളും വീടുകളും ആക്രമിക്കുന്നത് അംഗീകരിക്കില്ല'. തുടക്കം ബിജെപിയുടെ ആസൂത്രിത നീക്കത്തോടെയാണെന്നും കോടിയേരി പറഞ്ഞു.

5തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. സംസ്ഥാന അധ്യക്ഷന്റേതടക്കം ഓഫീസിലെ വാഹനങ്ങള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് പൊലീസ് കാവലുണ്ടായിരുന്ന ബിജെപി ആസ്ഥാനത്തിന് നേരെ ആക്രമണമുണ്ടായത്.

ഇതിനു പിന്നാലെ മരുതംകുഴിയില്‍ സിപിഎം സംസ്ഥാനെ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ താമസിക്കുന്ന വീടിന് നേരെയും ആക്രമണമുണ്ടായി. സംഭവസമയത്ത് കോടിയേരി വീട്ടില്‍ ഉണ്ടായിരുന്നില്ല.