പ്രതിരോധമേഖലയെ സ്വകാര്യവൽക്കരിക്കുന്ന നടപടി രാജ്യസുരക്ഷയ്‍ക്ക് ഭീഷണിയാണ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‍ണൻ. ദില്ലിയിലെ ജന്തർമന്തറിൽ പ്രതിരോധ മേഖലയിലെ സ്വകാര്യവൽക്കരണത്തിനെതിരെ ആൾ ഇന്ത്യാ ഡിഫൻസ് എംപ്ലോയിസ് ഫെഡറേഷൻ നടത്തുന്ന പ്രതിഷേധസമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ സിപിഎം പിബി അംഗം എംഎ ബേബി പങ്കെടുത്തു. പ്രതിരോധ മേഖലയിലെ സ്വകാര്യവൽക്കരണം രാജ്യതാൽപര്യത്തിനും ദേശീയസുരക്ഷയെ ബാധിക്കും പ്രതിരോധ മേഖലയെ തക‍ർക്കും എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഒരുമാസമായി ആൾ ഇന്ത്യാ ഡിഫൻസ് എംപ്ലോയിസ് ഫെഡറേഷൻ ദില്ലിയിലെ ജൻന്തർ മന്തറിൽ സമരം നടത്തിവരികയാണ്.