പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ല സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവിന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റ് ശകാരം. പാര്‍ട്ടിയില്‍ വ്യക്തിപൂജ നടക്കില്ലെന്ന് കോടിയേരി പറഞ്ഞു. നേരത്തെ ഓഖി ബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ വൈകിയതിന് മുഖ്യമന്ത്രിക്കെതിരെ പ്രതിനിധികള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്

ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവിനെ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്തവര്‍ പുകഴ്ത്തി സംസാരിച്ചതിനെതിരെയായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശം. ഇത് പ്രതിനിധികളെക്കൊണ്ട് പറഞ്ഞു പറയിപ്പിച്ചതാണോ എന്നും കോടിയേരി ബാലകൃഷ്ണന്‍ സംശയം പ്രകടിപ്പിച്ചു. ജില്ലാ സമ്മേളനത്തിലെ പ്രതിനിധികള്‍ക്കു മുന്നില്‍ വച്ചായിരുന്നു ശകാരം. അവൈലബിള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം കോടിയേരി ഉഭയഭാനുവിനെതിരെ തിരിയുകയായിരുന്നു. 

നേരത്തെ പ്രതിനിധി ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഓഖി ദുരന്തമേഖലയില്‍ മുഖ്യമന്ത്രി നേരത്തെ എത്തണമായിരുന്നു എന്ന് ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. ജനങ്ങള്‍ക്കിടയില്‍ ഇത് വിമര്‍ശനത്തിന് ഇടയാക്കിയെന്ന് പ്രതിനിധികള്‍പറഞ്ഞു. പൊലീസിനെതിരേയും രൂക്ഷവിമര്‍ശനം ഉയര്‍ന്നു. പൊലീസില്‍ ഐ.പി.എസ് ഭരണമെന്ന് കുറ്റപ്പെടുത്തലുണ്ടായി. സി. പി ഐക്കെതിരെ എല്ലാ ഏരിയാ കമ്മിറ്റികളും വിമര്‍ശനം ഉന്നയിച്ചു. ഈ വിഴുപ്പഭാണ്ഡം ഇനി ചുമക്കേണ്ടതില്ലെന്ന നിലപാടാണ് പല പ്രതിനിധികളും സ്വീകരിച്ചത്. കാനം രാജേന്ദ്രന് മുഖ്യമന്ത്രിയാകാന്‍ മോഹമാണ്.ആരോഗ്യ വകുപ്പ് പ്രവര്‍ത്തനം മെച്ചപ്പെടുത്തണം. മുതിര്‍ന്ന സംസ്ഥാന സമിതി അംഗം ആര്‍. ഉണ്ണികൃഷ്ണപിള്ള പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടാക്കുന്നുവെന്ന് അദ്ദേഹത്തിന്റെ ഏരിയായ അടൂരില്‍ നിന്നുള്ളവര്‍ തന്നെ അരോപിച്ചു.