'ശ്രീജിത്തിന്‍റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ സര്‍വീസിലുണ്ടാകില്ല'

First Published 16, Apr 2018, 3:20 PM IST
kodiyeri balakrishnan about sreejith death
Highlights
  • എസ്പിയേയും പൊലീസ്  ഉദ്യോഗസ്ഥരേയും നിശ്ചയിക്കുന്നത് പ്രതിപക്ഷ നേതാവല്ല

തിരുവനന്തപുരം:ലോക്കപ്പ് മർദനത്തിനെതിരെ സർക്കാർ ശക്തമായ നിലപാടെടുക്കുമെന്നും കുറ്റക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും കൊടിയേരി ബാലകൃഷ്ണന്‍. ശ്രീജിത്തിന്‍റെ മരണത്തിൽ ഉത്തരവാദികളായ പൊലീസുകാർ സർവീസിലുണ്ടാകില്ല.

എസ്പിയേയും പൊലീസ്  ഉദ്യോഗസ്ഥരേയും നിശ്ചയിക്കുന്നത് പ്രതിപക്ഷ നേതാവല്ലെന്നും പോലീസ് മര്‍ദനങ്ങളില്‍ ഉൾപ്പെടുന്നവർ ആരായാലും അവർ സേനയിൽ ഉണ്ടാകാന് പാടില്ലെന്നും കോടിയേരി പറഞ്ഞു. കസ്റ്റഡി മരണത്തിനു സിപിഎം എതിരാണെന്നും കസ്റ്റഡിയിലുള്ള ദുര്‍ബലനെ ആക്രമിക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
 

loader