Asianet News MalayalamAsianet News Malayalam

ഹര്‍ത്താല്‍; 'കത്വ സംഭവത്തിന്‍റെ മറവിൽ വർഗിയ ചേരിതിരിവുണ്ടാക്കാൻ ശ്രമം നടക്കുന്നു'

  • സങ്കുചിത സമര രീതിയല്ല വേണ്ടത്
kodiyeri balakrishnan about strike

തിരുവനന്തപുരം: സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച ഹര്‍ത്താല്‍ ആഹ്വാനത്തിന്‍റെ പേരില്‍ നടന്ന ഹര്‍ത്താലിനെതിരെ കൊടിയേരി ബാലകൃഷ്ണന്‍. ഫേസ്ബുക്ക് കുട്ടായ്മ എന്നപേരിൽ ആഹ്വാനം ചെയ്തു അരാജക കുട്ടായ്മ സംഘടിപ്പിക്കുന്നെന്ന് കൊടിയേരി ആരോപിച്ചു. ഇത്തരം പ്രചാരണത്തിൽ പെട്ടു പോകാതിരിക്കാൻ സിപിഎം പ്രവർത്തകർ ജാഗ്രത ഉള്ളവരാകണമെന്നും സങ്കുചിത സമര രീതിയല്ല വേണ്ടതെന്നും മുന്നറിയിപ്പില്ലാതെ സമരം ശരിയല്ലെന്നും കൊടിയേരി പറഞ്ഞു.

ഏതു സംഘടനയാണ് ഹർത്താൽ ആഹ്വാനം ചെയ്തതെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ആളും പേരും ഇല്ലാത്ത സമരത്തിലേക്ക് പോകുന്നത് അരാജകത്വം ഉണ്ടാകും. അരാജക സമരത്തിന്‍റെ ഭാഗമാകാൻ പാടില്ലെന്നും കത്വ സംഭവത്തിന്‍റെ മറവിൽ വർഗിയ ചേരിതിരിവുണ്ടാക്കാൻ ശ്രമം നടക്കുന്നുതായും ഹര്‍ത്താല്‍ കത്വ പ്രതിഷേധത്തെ ശിഥിലമാക്കുമെന്നും കൊടിയേരി പറഞ്ഞു.

Follow Us:
Download App:
  • android
  • ios