തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടാനാ സ്വതന്ത്ര്യം വിലക്കാനുള്ള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവ് ആപത്കരമണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിദ്യാഭ്യാസ കച്ചവടക്കാരയും മത തീവ്രവാദികളെയും ഉത്തരവ് സഹായിക്കും. ഡിവിഷന്‍ ബഞ്ച് ഉത്തരവിനെതിരെ നിയമ നടപടികളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.