മാണിയെ ചൊല്ലി എൽഡിഎഫിൽ ഭിന്നത; കാനത്തെ തള്ളി കോടിയേരി

കണ്ണൂര്‍: ചെങ്ങന്നൂരിൽ മാണിയുടെ സഹായം വേണ്ടെന്ന കാനത്തിന്‍റെ നിലപാട് തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുന്നണിയിൽ ആലോചിക്കാതെ അഭിപ്രായ പ്രകടനങ്ങൾ ശരിയല്ല . ആരുടെയെങ്കിലും വോട്ട് വേണ്ടെന്ന് തീരുമാനിക്കേണ്ടത് ഘടക കക്ഷിയല്ല. എൽഡിഎഫ് സംസ്ഥാന സമിതിയാണ് തീരുമാനം എടുക്കേണ്ടത്. എൽഡിഎഫ് സംസ്ഥാന സമിതിയാണ് തീരുമാനം എടുക്കേണ്ടത്. മാണിയുടെ വോട്ട് വേണ്ടെന്ന് തീരുമാനിച്ചിട്ടില്ല. യുഡിഎഫിനോട് അതൃപ്തിയുള്ള ആരുടെയും വോട്ട് സ്വീകരിക്കുമെന്നും കോടിയേരി വ്യക്തമാക്കി. 

അതിനിടെ കാനത്തിനെതിരെ കെഎം മാണിയും രംഗത്തെത്തി. ചെങ്ങന്നൂരിൽ സിപിഎം സ്ഥാനാർത്ഥി പരാജയപ്പെടുകയാണ് കാനത്തിന്റെ ലക്ഷ്യമെന്ന് കെഎം മാണി പറഞ്ഞു. 'കാനം ലക്ഷ്യം വയ്ക്കുന്നത് സിപിഎമ്മിനെ' ഒരു വെടിക്ക് രണ്ട് പക്ഷി എന്നതാണ് കാനത്തിന്റെ നിലപാട് . ചെങ്ങന്നൂരിലെ പാർട്ടി നിലപാട് പ്രവർത്തകർക്കറിയാമെന്നും മാണി പറഞ്ഞു. കാനത്തെ തള്ളി ചെങ്ങന്നൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാനും നേരത്തെ രംഗത്തെത്തിയുരന്നു. ചെങ്ങന്നൂരിൽ കേരളാ കോൺഗ്രസ് ശക്തമാണ്. ആ വോട്ട് എന്തിനാണ് വേണ്ടെന്ന് വെക്കുന്നതെന്ന് സജി ചെറിയാന്‍ ചോദിച്ചു. വർഗീയവാദികളല്ലാത്ത എല്ലാവരുടേയും വോട്ട് സ്വീകരിക്കുമെന്നും സജി ചെറിയാൻ വ്യക്തമാക്കി.