തിരുവനന്തപുരം: എസ്.എഫ്.ഐയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്.എഫ്.ഐയുടെ മുദ്രാവാക്യങ്ങള്‍ പലതും സങ്കുചിതമാകുന്നുവെന്ന് കോടിയേരി കുറ്റപ്പെടുത്തി. 

ബഹുസ്വരതയെ അംഗീകരിക്കാന്‍ സംഘടന തയാറാകണം. ചെങ്കോട്ടയിലേക്ക് സ്വാഗതം പോലുള്ള ചുവരെഴുത്തുകള്‍ ശരിയല്ല. ഒരു കോളജിലെ എല്ലാ വിദ്യാര്‍ഥികളെയും എസ്.എഫ്.ഐ ഉള്‍ക്കൊളളമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.