തിരുവനന്തപുരം: വികസന കാര്യത്തില്‍ ഏറ്റുമുട്ടാന്‍ തയ്യാറാണോ എന്ന അമിത്ഷായുടെ വെല്ലുവിളി കേരളം ഏറ്റെടുക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി. ഏത് സംസ്ഥാനത്തേക്കാളും വികസന കാര്യത്തില്‍ കേരളം മുന്നിലാണെന്നും കോടിയേരി പറഞ്ഞു. സിംഹമായി പയ്യന്നൂരില്‍ നിന്ന് പുറപ്പെട്ട അമിത് ഷാ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ എലിയായെന്നും കോടിയേരി പരിഹസിച്ചു. ബി.ജെ.പിയുടെ ജനരക്ഷാ മാർച്ചിന് കേരള ജനതയെ ആകർഷിക്കാനോ സ്വാധീനിക്കാനോ കഴിഞ്ഞില്ല. ജനാധിപത്യ അരാജകക്വമാണ് യാത്രയുടെ ബാക്കിയെന്നും കോടിയേരി പറഞ്ഞു.